Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kylian Mbappe

എം​ബ​പ്പെ @ 100

മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നു വ​മ്പ​ന്‍ ജ​യം.

ഹോം ​ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ 40, 60, 80 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എം​ബ​പ്പെ​യു​ടെ ഗോ​ളു​ക​ള്‍. സാ​ന്‍റി​യാ​ഗൊ ബ​ര്‍​ണ​ബ്യു​വി​ന്‍റെ ഗാ​ല​റി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ 72,226 കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി റ​യ​ല്‍ മാ​ഡ്രി​ഡ് 4-1നു ​റ​യ​ല്‍ സോ​സി​ഡാ​ഡി​നെ ത​ക​ര്‍​ത്തു. സീ​സ​ണി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ജ​യം, ഹോം ​ഗ്രൗ​ണ്ടി​ലെ ആ​ദ്യ​ത്തേ​തും. 68-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ല്‍ താ​രം വി​നി​സ്യൂ​സ് ജൂ​ണി​യ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ മ​റ്റൊ​രു ഗോ​ള്‍.

105ല്‍ 100

ഹാ​ട്രി​ക്കോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി ഗോ​ള്‍ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടാ​നും കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു സാ​ധി​ച്ചു. 105-ാം മ​ത്സ​ര​ത്തി​ലാ​ണ് ഫ്ര​ഞ്ച് താ​രം ഗോ​ള്‍ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. 89 ഗോ​ളും 11 അ​സി​സ്റ്റും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് എം​ബ​പ്പെ​യു​ടെ സെ​ഞ്ചു​റി പ​ങ്കാ​ളി​ത്തം.

റ​യ​ലി​നാ​യി അ​തി​വേ​ഗം ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യാ​ണ്. 86 മ​ത്സ​ര​ങ്ങ​ളി​ല്‍ റൊ​ണാ​ള്‍​ഡോ 100 ഗോ​ള്‍ പ​ങ്കാ​ളി​ത്തം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു (79 ഗോ​ളും 21 അ​സി​സ്റ്റും).

Sports

പരാഗ്വെയെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസിന്‍റെ ജയം.

ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.

പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധം തീർത്താണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.

പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്‍റെ മികച്ച പ്രകടനവും ഫ്രാൻസിന്‍റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു.

Sports

എം​ബാ​പ്പെ​യ്ക്ക് നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര് വന്നതെങ്ങനെ? പേരിനുപി​ന്നി​ലെ ര​സ​ക​ര​മാ​യ ക​ഥ ഇ​ങ്ങ​നെ...

ഫി​ഫ ലോ​ക​ക​പ്പ് മൈ​താ​ന​ത്തു നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെക്കുറി​ച്ചു​ള്ള കൗ​തു​ക​ക​ര​മാ​യ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്! ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ഡ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി ഫ്രാ​ൻ​സി​നെ പ്രീ-​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​ച്ച​തോ​ടെ എം​ബാ​പ്പെ​യു​ടെ ലോ​ക​ക​പ്പ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ ക​ളി​ക്ക​ള​ത്തി​ലെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​പ്പോ​ഴും ച​ർ​ച്ച​യാ​കാ​റു​ള്ള ഒ​ന്നാ​ണ് എം​ബാ​പ്പെ​യു​ടെ പ്ര​ശ​സ്ത​മാ​യ ഡൊ​ണാ​റ്റെ​ല്ലോ അ​ല്ലെ​ങ്കി​ൽ നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര്. ഇതിനുപി​ന്നി​ൽ ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്!

2017-ൽ ​എം​ബാ​പ്പെ പി​എ​സ്​ജി ക്ല​ബ്ബി​ലേ​ക്ക് മാ​റി​യ കാ​ല​ത്താ​ണ് ​ക​ഥ തു​ട​ങ്ങു​ന്ന​ത്. അ​ന്ന് ടീ​മി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം പ്രെ​സ്ന​ൽ കിംപെംബെ ആണ് എം​ബാ​പ്പെ​യെ ആ​ദ്യ​മാ​യി വട്ടപ്പേരിൽ വിളിച്ചത്. പ്ര​ശ​സ്ത​ ടീ​നേ​ജ് മ്യൂ​ട്ടന്‍റ് നി​ഞ്ച ട​ർ​ട്ടി​ൽ​സ് എ​ന്ന കോ​മി​ക്-​ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ ഡൊ​ണാ​റ്റെ​ല്ലോ എ​ന്ന നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മു​ഖ​വു​മാ​യി എം​ബാ​പ്പെ​യ്ക്ക് ന​ല്ല സാ​ദൃ​ശ്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു കിം​പെം​ബെ​യു​ടെ ക​ണ്ടെ​ത്ത​ൽ. എം​ബാ​പ്പെ​യു​ടെ വ​ട്ട​ത്തി​ലു​ള്ള മു​ഖ​വും വ​ലി​യ ചി​രി​യും എ​ക്സ്പ്ര​സീ​വ് ആ​യ ക​ണ്ണു​ക​ളു​മൊ​ക്കെ നി​ഞ്ച ട​ർ​ട്ടി​ലി​നെ ഓ​ർമി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സ​ഹ​താ​ര​ങ്ങ​ളും സ​മ്മ​തി​ച്ച​തോ​ടെ ഡ്രെ​സിം​ഗ് റൂ​മി​ലെ ആ ​ത​മാ​ശ പി​ന്നീ​ട് ഹി​റ്റാ​വു​ക​യും ലോകമെന്പാടുമുള്ള ആരാധകരുടെ കാതുകളിലേക്ക് എത്തുകയുമായിരുന്നു.

സ​ഹ​താ​ര​ങ്ങ​ൾ വട്ടപ്പേരിൽ ക​ളി​യാ​ക്കു​മ്പോ​ഴും എം​ബാ​പ്പെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് അതെല്ലാം കാണുന്നത്. പി​ന്നീ​ട് പിഎ​സ്ജി​യി​ലെ ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ നെ​യ്മ​റും ഡാ​നി ആ​ൽ​വ​സും എം​ബാ​പ്പെ​യെ നി​ഞ്ച ട​ർ​ട്ടി​ലു​മാ​യി ഉ​പ​മി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളും മീ​മു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ചെല്ലപ്പേര് ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു. ഒ​രി​ക്ക​ൽ മ​ത്സ​ര​ത്തിനു ശേ​ഷം പി​എ​സ്ജി മു​ൻ നാ​യ​ക​ൻ തി​യാ​ഗോ സി​ൽ​വ, എംബാപ്പെയ്ക്ക് നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മാ​സ്ക് സ​മ്മാ​നിച്ചിരുന്നു. സംഭവം വൈറലായി മാറുകയും ചെയ്തു.

ക​ളി​ക്ക​ള​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ വേ​ഗമു​ണ്ടെ​ങ്കി​ലും, ആ​രാ​ധ​ക​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കും എം​ബാ​പ്പെ ഇ​ന്നും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട നി​ഞ്ച ട​ർ​ട്ടി​ൽ ത​ന്നെ!

Sports

വേ​ട്ട തു​ട​ങ്ങി ഗോ​ൾ​വേ​ട്ട​ക്കാ​ർ; സു​വ​ർ​ണ​സിം​ഹാ​സ​ന​ത്തി​ന് സൂ​പ്പ​ർ പോ​രാ​ട്ടം !

2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​മേ​ളം​തീ​ർ​ത്ത് ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​സ്മ​യം തീ​ർ​ക്കു​ന്ന ല​യ​ണ​ൽ മെ​സി, ഫ്രാ​ൻ​സി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി​യ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് എ​ന്നി​വ​രെ​ല്ലാം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ വെ​ടി​പൊ​ട്ടി​ച്ചു​ക​ഴി​ഞ്ഞു.

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബോ​ൾ', ഗോ​ള​ടി​വീ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബൂ​ട്ട്' പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ന് പോ​ർ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ന്നി​റ​ങ്ങും.

ഇ​ന്ന​ലെ ആ​ദ്യം​ത​ട്ട​ക​ത്തി​ൽ ക​യ​റി​യ കി​ലി​യ​ൻ എം​ബാ​പ്പെ ക​രു​ത്ത​രാ​യ സെ​ന​ഗ​ലി​നെ​തി​രേ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യാ​ണു വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ക​പ്പി​ൽ സാ​ക്ഷാ​ൽ ലി​യോ മെ​സി​യെ മ​റി​ക​ട​ന്ന് 14 ഗോ​ളു​ക​ളു​മാ​യി എം​ബാ​പ്പെ ലോ​ക​ക​പ്പ് ഗോ​ളെ​ണ്ണ​ത്തി​ൽ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കും റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യ്ക്കും പി​ന്നാ​ലെ മൂ​ന്നാ​മ​തെ​ത്തി.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​സി ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക്ക് ഗോ​ളു​മാ​യാ​ണ് മു​പ്പ​ത്തി​യ​ട്ടി​ന്‍റെ ബാ​ല്യം അ​റി​യി​ച്ച​ത്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളും മു​ൻ​പ് ലോ​ക​ക​പ്പി​ലാ​കെ 13 ഗോ​ളാ​യി​രു​ന്നു മെ​സി​യു​ടെ സ​മ്പാ​ദ്യം.

അ​ൾ​ജീ​രി​യ​ക്കെ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ മെ​സി ലോ​ക​ക​പ്പ് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ജ​ർ​മ​ൻ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കൊ​പ്പം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി. റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ത​നി​ച്ചു പേ​രെ​ഴു​താ​ൻ മെ​സി​ക്ക് ഇ​നി ഒ​രു ക​ളി​കൂ​ടി ധാ​രാ​ളം.

ഇ​ത്ത​വ​ണ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നു മെ​സി​ക്കും എം​ബാ​പ്പെ​യ്ക്കും വെ​ല്ലു​വി​ളി​യാ​യേ​ക്കാ​വു​ന്ന നോ​ർ​വെ​യു​ടെ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡും ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ഒ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. ഇ​റാ​ക്കി​നെ​തി​രേ ത​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഹാ​ല​ൻ​ഡും ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ക​രു​ത്തു​റ്റ ടീ​മു​മാ​യി എ​ത്തു​ന്ന നോ​ർ​വെ ലോ​ക​ക​പ്പി​ൽ എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഹാ​ല​ൻ​ഡി​ന്‍റെ സു​വ​ർ​ണ​പാ​ദു​ക​മോ​ഹം. നാ​ലോ അ​ഞ്ചോ ക​ളി​ക​ൾ കി​ട്ടി​യാ​ൽ​പോ​ലും ഗോ​ൾ​ഡ​ൻ ബൂ​ട്ട് അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള ടാ​ല​ന്‍റ് ഹാ​ല​ൻ​ഡി​നു​ണ്ട്.

മെ​സി ട്രി​ക്കി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​രി​പ്പ​ണം

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക് കു​റി​ച്ചു​കൊ​ണ്ട് ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു.

ഈ ​ഗോ​ളു​ക​ളോ​ടെ എ​ണ്ണ​ത്തി​ൽ 16 ഗോ​ളു​മാ​യി മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി​യ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നു​മാ​യി.

വ​ഴി​മാ​റി​യ​ത് 2018-ൽ ​സ്പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ റി​ക്കാ​ർ​ഡ്.

എം​ബാ​പ്പെ​യു​ടെ റി​ക്കാ​ർ​ഡ് വേ​ട്ട​യും ഹാ​ല​ൻ​ഡി​ന്‍റെ ക​ന്നി അ​ങ്ക​വും

സെ​ന​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം വ​രി​ച്ച​പ്പോ​ൾ ചു​ക്കാ​ൻ​പി​ടി​ച്ച​ത് കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്.

മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ എം​ബാ​പ്പെ, ഒ​ലി​വ​ർ ജി​റൂ​ഡി​നെ മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി.

ലോ​ക​ക​പ്പി​ൽ മാ​ത്രം എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ സമ്പാ​ദ്യം ഇ​തോ​ടെ പ​തി​നാ​ലി​ലേ​ക്ക് ഉ​യ​ർ​ന്നു. മ​റു​ഭാ​ഗ​ത്ത് ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ നോ​ർ​വെ​യ്ക്കാ​യി ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് ത​ന്‍റെ ക്ലാ​സ് തെ​ളി​യി​ച്ചു.

ഇ​റാ​ഖി​നെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യാ​ണ് ഹാ​ല​ൻ​ഡ് ത​ന്‍റെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം അ​തി​ഗം​ഭീ​ര​മാ​ക്കി​യ​ത്.

കാ​ത്തി​രി​പ്പ് സി​ആ​ർ സെ​വ​ന്‍റെ ലാ​സ്റ്റ് ഡാ​ൻ​സി​നാ​യി

മെ​സി​യും എം​ബാ​പ്പെ​യും ഹാ​ല​ൻ​ഡും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ ക​ളം നി​റ​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ, ലോ​ക​മെമ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ക​രി​യ​റി​ലെ ആ​റാം ലോ​ക​ക​പ്പി​നാ​യി ബൂ​ട്ട​ണി​യു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​ന​ത്തി​നാ​ണ്.

ത​ന്‍റെ ക​രി​യ​റി​ലെ ഒ​രേ​യൊ​രു ക​ന​ക​സിം​ഹാ​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് റൊ​ണാ​ൾ​ഡോ ഇ​ന്ന് രാ​ത്രി ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്ക് എ​തി​രെ ഹൂ​സ്റ്റ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

മെ​സി​യു​ടെ ഹാ​ട്രി​ക്കും എം​ബാ​പ്പെ​യു​ടെ​യും ഹാ​ല​ൻ​ഡി​ന്‍റെ​യും ഇ​ര​ട്ട ഗോ​ളു​ക​ളും ന​ൽ​കു​ന്ന വ​ലി​യ ആ​വേ​ശം റൊ​ണാ​ൾ​ഡോ​യെ എ​ത്ര​ത്തോ​ളം പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഗോ​ൾ​ഡ​ൻ ബോ​ളി​നാ​യു​ള്ള ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു.

Sports

അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ല

അ​​രീ​​ന: ഫോ​​ർ​​വേ​​ഡ് താ​​രം കി​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന ഫ്ര​​ഞ്ച് ലേ​​ബ​​ർ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ലെ​​ന്ന് പാ​​രീ​​സ് സെ​​ന്‍റ് ജ​​ർ​​മെ​​യ്ൻ (പി​​എ​​സ്ജി). എം​​ബാ​​പ്പെ​​യ്ക്ക് 61 മി​​ല്ല്യ​​ണ്‍ യൂ​​റോ (640 കോ​​ടി രൂ​​പ) ശ​​ന്പ​​ള​​വും ബോ​​ണ​​സും ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു കോ​​ട​​തി വി​​ധി.

പി​​എ​​സ്ജി​​ക്കൊ​​പ്പ​​മു​​ള്ള ഏ​​ഴ് സീ​​സ​​ണു​​ക​​ൾ​​ക്ക് ശേ​​ഷം എം​​ബാ​​പ്പെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ചേ​​ർ​​ന്നു. 30 ദ​​ശ​​ല​​ക്ഷം യൂ​​റോ (320 കോ​​ടി രൂ​​പ) വാ​​ർ​​ഷി​​ക ശ​​ന്പ​​ള​​മാ​​ണ് ക്ല​​ബി​​ൽ താ​​ര​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന​​ത്. പി​​എ​​സ്ജി​​ക്കാ​​യി 308 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എം​​ബാ​​പ്പെ 256 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു.

Sports

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ; റ​യ​ൽ മാ​ഡ്രി​ഡിന് ജയം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നിന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

 

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി

ജി​​റോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ കു​​ഞ്ഞ​​ന്മാ​​രാ​​യ ജി​​റോ​​ണ​​യോ​​ട് 1-1ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി.

45-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് നേ​​ടി​​യ ജി​​റോ​​ണ​​യെ 67-ാം മി​​നി​​റ്റി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ നേ​​ടി​​യ പെ​​നാ​​ല്‍​റ്റി ഗോ​​ളി​​ലാ​​ണ് റ​​യ​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​ടി​​ച്ച​​ത്. ഈ ​​വ​​ര്‍​ഷം എം​​ബ​​പ്പെ​​യു​​ടെ 60-ാം ഗോ​​ളാ​​ണ്.

സ​​മ​​നി​​ല​​യോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രും. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 33 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നു​​ള്ള​​ത്. ലാ ​​ലി​​ഗ​​യി​​ല്‍ റ​​യ​​ലി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം സ​​മ​​നി​​ല​​യാ​​ണ്. 34 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Latest News

Corehub Up